1.ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇൻഷുറൻസ് ഉടമ അറിഞ്ഞിരിയ്ക്കണം എന്നതു തന്നെയാണ് പണം നഷ്ടമാകാതിരിക്കാനുള്ള ആദ്യ വഴി.

2.ഇൻഷുറൻസ് പോളിസിയിൽ പരാമര്‍ശിയ്ക്കുന്ന ആശുപത്രിയിൽ അല്ല പോളിസി ഉടമ ചികിത്സ തേടുന്നതെങ്കിൽ ക്യാഷ്ലെസ് ക്ലെയിം ലഭിക്കില്ല.

3.പോളിസി നിബന്ധനകളിൽ പെടാത്ത അസുഖങ്ങൾക്ക് പരിരക്ഷ നൽകില്ല എന്നോ‍ര്‍ക്കാം. അതുപോലെ വെയ്റ്റിങ് കാലയളവ് ഉണ്ടെങ്കിലും പോളിസി നിരസിക്കപ്പെട്ടേക്കാം .

4.പോളിസി എടുക്കുന്നതിനു മുമ്പുണ്ടായിരുന്ന രോഗങ്ങൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറച്ചുവെച്ചാലോ, രോഗകാരണമായി പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ മറച്ചു വെച്ചതായി കമ്പനിയ്ക്ക് തോന്നിയാലോ പോളിസി നിരസിയ്ക്കപ്പെടാം.

5.ഇൻഷുറൻസ് കമ്പനിയ്ക്ക് നൽകിയ വിവരങ്ങൾ പൂ‍ര്‍ണമെല്ലെങ്കിലും പോളിസി നിരസിയ്ക്കപ്പെടാൻ സാധ്യതയുണ്ട്.

6.പോളിസി പ്രീമിയം കൃത്യമായി റീന്യൂൽ തീയതി മുമ്പ് അടയ്ക്കുക എന്നതും നോമിനിയുടെ പേര് കൃത്യമായി പോളിസിയിൽ ഉൾപ്പെടുത്തുക എന്നതും പ്രധാനമാണ്.

7.എല്ലാ ഹോസ്പിറ്റൽ ബില്ലുകളും ചികിത്സാവിവരങ്ങൾ സംബന്ധിച്ച ഡോക്ടർ പൂരിപ്പിച്ച സമഗ്ര പ്രീ ഓതറേഷൻ ബില്ലും ഉൾപ്പെടെ കൃത്യമായി കമ്പനിയ്ക്ക് സമർപ്പിച്ചിരുന്നു എന്ന് ഉറപ്പുവരുത്തുക.

8.ഗ്രേസ് പീരീഡിൽ പോളിസി പുതുക്കാനുള്ള അവസരം മാത്രമാണ്, ഗ്രേസ് കാലത്ത് ക്ലെയിം വന്നുകഴിഞ്ഞാൽ യാതൊരു കാരണവശാലും ആ ദിവസങ്ങളിൽ ക്ലെയിം കിട്ടുന്നില്ല. മാരകമായ രോഗങ്ങൾ വന്നാൽ ഗ്രേസ് പീരിയഡിൽ പുതുക്കി കൊടുക്കുന്നതല്ല.

NP മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇന്ത്യയിൽ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ബാധകമാണ്.

For More Details Contact….

https://wa.me/message/4HDMKBVAR23PO1

Leave a Reply

Your email address will not be published. Required fields are marked *